ദോഹ: കമ്മ്യൂണിറ്റി വോളന്റിയേഴ്സ് ഖത്തർ (CVQ) സംഘടിപ്പിച്ച അൽ വക്റ ബീച്ച് ശുചീകരണ യജ്ഞത്തിൽ 120-ലധികം സന്നദ്ധ പ്രവർത്തകരും, ബംഗ്ലാദേശ് എംബസി ഉദ്യോഗസ്ഥരും അംബാസഡർ മുഹമ്മദ് ഹസ്രത് അലി ഖാൻ നേതൃത്വം നൽകിയ സംഘവും പങ്കെടുത്തു.
രാജ്യമൊട്ടാകെ വ്യാപിപ്പിക്കാനുദ്ദേശിക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ തുടക്കമായാണ് ഈ ബീച്ച് ക്ലീൻഅപ്പ് ഡ്രൈവ് നടത്തിയത്. മുനിസിപ്പാലിറ്റി മന്ത്രാലയവുമായി (അൽ ബലദിയ്യ) സഹകരിച്ച് പദ്ധതികൾ വിപുലീകരിക്കാനും, ഖത്തറിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള താമസക്കാരെ കൂടി ഈ ക്യാമ്പെയ്നിലേക്ക് ക്ഷണിക്കാനും CVQ പദ്ധതിയിടുന്നു.
സന്നദ്ധ പ്രവർത്തകർ പ്ലാസ്റ്റിക് മാലിന്യങ്ങൾ, കരിപ്പുകഷണങ്ങൾ, കല്ലുകൾ, മൂർച്ചയുള്ള വസ്തുക്കൾ എന്നിവ ഉൾപ്പെടെയുള്ള അപകടകാരികളായ അവശിഷ്ടങ്ങൾ സൂക്ഷ്മമായി ശേഖരിച്ചു. ......
ദോഹ: വിശുദ്ധ റമദാൻ മാസത്തെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഖത്തറിലെ വ്യാപാര–വ്യവസായ മന്ത്രാലയം രാജ്യവ്യാപകമായി വിപണി പരിശോധനകൾ ശക്തമാക്കി. റീട്ടെയിൽ കടകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, ഉപഭോക്തൃ വിപണികൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനാ ക്യാമ്പെയ്നുകൾ നടത്തുന്നത്.
വിപണി സ്ഥിരത ഉറപ്പാക്കുക, അത്യാവശ്യ സാധനങ്ങളുടെ ലഭ്യത നിലനിർത്തുക, വ്യാപാര നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് പരിശോധനകളുടെ ലക്ഷ്യം. ......
ദോഹ: കാനഡയുടെ പ്രധാനമന്ത്രി ഡോ. മാർക്ക് കാർണി ഔദ്യോഗിക സന്ദർശനത്തിനായി ശനിയാഴ്ച ദോഹയിലെത്തി.......
ദോഹ:അധികാരത്തിനായിസാമൂഹികാന്തരീക്ഷത്തെമലിനമാക്കിയവര്ക്കുള്ള മതേതര കേരളത്തിന്റെ മറുപടിയാണ് ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എ ഷഫീഖ് പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കോട്ടയം: കേരളത്തിൽ ഇടതുമുന്നണി മൂന്നാം തവണയും ഭരണത്തിലേറുമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി.......
ന്യൂഡൽഹി: കുറ്റസമ്മത മൊഴികളും അവയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തുന്ന വീണ്ടെടുക്കലുകളും മാത്രം ഒരു പ്രതിയെ കുറ്റക്കാരനായി പ്രഖ്യാപിക്കാൻ മതിയായ തെളിവുകളല്ലെന്ന് സുപ്രീം കോടതി. തെളിവ് നിയമത്തിലെ 27-ാം വകുപ്പ് പ്രകാരം രേഖപ്പെടുത്തുന്ന വെളിപ്പെടുത്തൽ മൊഴികൾക്ക് (Disclosure Statements) അപ്പുറം, ഒരു കുറ്റകൃത്യം നടന്നുവെന്ന് സംശയരഹിതമായി തെളിയിക്കുന്ന സാഹചര്യത്തെളിവുകളുടെ പൂർണ്ണമായ ശൃംഖല അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി.
കർണാടകയിലെ ഒരു കൊലപാതകക്കേസിൽ പ്രതികളെ ശിക്ഷിച്ച ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, വിപുൽ എം. ......
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഭരണത്തുടർച്ചയും രാഷ്ട്രീയ ഗതിയും എൻ.ഡി.എ തീരുമാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തടക്കം ബി.ജെ.പി നടത്തിയ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നും, കേരളത്തിൽ ബി.ജെ.പി നിർണ്ണായക ശക്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പാർട്ടി നിലപാടുകൾ വ്യക്തമാക്കിയത്.
വർഗീയതയും അധികാര രാഷ്ട്രീയവും
യു.ഡി.എഫ് അധികാരത്തിൽ വരികയാണെങ്കിൽ ഭരണം നിയന്ത്രിക്കുക ജമാഅത്തെ ഇസ്ലാമിയെ പോലുള്ള വർഗീയ കക്ഷികളായിരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ......
പെരുന്ന: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളെ തള്ളിക്കൊണ്ടും, ഇരു സമുദായങ്ങളും തമ്മിലുള്ള ഐക്യത്തിന്റെ വാതിലുകൾ തുറന്നിട്ടും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ......
തിരുവനന്തപുരം: രാഷ്ട്രത്തിന്റെ അടിത്തറ രാഷ്ട്രീയമാണെന്നും നിയമം കൈകാര്യം ചെയ്യുന്നവർ ജനപ്രതിനിധികളാകുന്നത് ഭരണനിർവ്വഹണത്തിന് വലിയ ഗുണം ചെയ്യുമെന്നും ശശി തരൂർ എം.പി. തിരുവനന്തപുരം ബാർ അസോസിയേഷൻ സംഘടിപ്പിച്ച, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഭിഭാഷക ജനപ്രതിനിധികൾക്കുള്ള സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുദേവന്റെ "മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന ദർശനം ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ......
ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സമ്മർദം ചെലുത്തില്ലെന്ന് പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ......